ഭാരതീയ ജനത കര്‍ഷകമോര്‍ച്ച അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണവും, സ്‌കൂള്‍കുട്ടികള്‍ക്കായുള്ള പഠനോപകരണ വിതരണവും, ഫലവൃക്ഷതൈ നടീലും നടത്തി. മാന്നാനം ലക്ഷംവീട് ഭാഗത്തെ വായനശാല സമൂച്ചയത്തിലാണ് ചടങ്ങുകള്‍ നടന്നത്. കര്‍ഷകമോര്‍ച്ച ദേശീയ ഉപാധ്യഷന്‍ അഡ്വ. ജയസൂര്യന്‍ പഠനോപകരണ വിതരണോത്ഘാടനം നിര്‍വഹിച്ചു. കര്‍ഷകമോര്‍ച്ച ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പേരൂര്‍ മുരളി അധ്യക്ഷനായിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രന്‍ , കര്‍ഷകമോര്‍ച്ച കോട്ടയം ജില്ല പ്രസിഡന്റ് കെ വി നാരായണന്‍ , ജില്ല വൈസ്പ്രസിഡന്റ് ജെയ്മോന്‍, സെക്രട്ടറി ബൈജു കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments