Breaking...

9/recent/ticker-posts

Header Ads Widget

പേരൂരില്‍ യുവാവ് മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈക്കം കുടവെച്ചൂര്‍ കോയിപ്പറമ്പില്‍ മേരിക്കുട്ടിയുടെ മകന്‍ ജോമോന്‍ (37) ആണ്  പേരൂര്‍ പായിക്കാട് കടവില്‍ മുങ്ങി മരിച്ചത്. കെട്ടിടനിര്‍മ്മാണ ജോലികള്‍ക്കായി എത്തി പായിക്കാട് കവലയിലെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.


ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് പുഴയിലിറങ്ങിയ ജോമോനെ കാണാതായത്. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് 5.30 മണിയോടെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




Post a Comment

0 Comments