Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു



 യാക്കോബായ സഭയുടെ കീഴിലുള്ള മുട്ടുചിറ സെന്റ് അന്‍ഡ്രൂസ് കോണ്‍ഗ്രിഗേഷന്‍ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തമാകുന്നു. കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. മാവടി, പാലകര എന്നിവിടങ്ങളില്‍ ഭക്ഷ്യ കിറ്റ് വിതരണം  ദേവസ്വം ബോര്‍ഡ് മെമ്പര്‍ തങ്കപ്പന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബി സുനില്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം സ്മിത, ഫാ. ജെയ്‌മോന്‍ പുത്തൂര്‍കുടിലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വില്ലേജ് മിഷന്റെ ഭാഗമായി നൂറ്റി മുപ്പതോളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കിയത്.




Post a Comment

0 Comments