Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ഉച്ചഭക്ഷണ വിതരണം അവസാനിപ്പിച്ചു

 


ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന സാഹചര്യത്തില്‍ പാലായിലെ ജനമൈത്രി പോലീസും സന്മനസ്സ് കൂട്ടായ്മയും ചേര്‍ന്ന് നടത്തിയിരുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം അവസാനിപ്പിച്ചു. മെയ് 8 മുതല്‍ പാലാ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണം നല്‍കിവരികയായിരുന്നു. ജനമൈത്രി സി ആര്‍ ഒ എ റ്റി ഷാജിമോന്‍ , ബീറ്റ് ഓഫീസര്‍മാരായ സുദേവ് , പ്രഭു കെ ശിവറാം, സന്മനസ്സ് ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. സമാപന ദിവസം നടന്ന ഭക്ഷണ വിതരണത്തിന് ഫാ. ജോസഫ് മലേപ്പറമ്പില്‍, കുര്യന്‍ മറ്റത്തില്‍, ബൈജു കൊല്ലംപറമ്പില്‍, വിജയന്‍ കരൂര്‍, കെ ആര്‍ സൂരജ് തുടങ്ങിയവര്‍ സമാപന ദിവസത്തെ ഭക്ഷണവിതരണത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments