യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുവൃക്കകളും തകരാറിലായ അക്ഷയ ഷാജിക്ക് ചികിത്സാ സഹായനിധി കൈമാറി. യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശരത് ശശാങ്കന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിന്റെ സാന്നിധ്യത്തില്‍ ആദരണീയനായ മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായശ്രീ ഉമ്മന്‍ ചാണ്ടി ധനസഹായം കൈമാറി. ബ്ലോക്ക് പ്രസിഡന്റ് ബേബി തോണ്ടംകുഴി, യുപി ചാക്കപ്പന്‍, സുനു ജോര്‍ജ്, എംകെ സാംബുജി, അഡ്വക്കേറ്റ് മധു എബ്രഹാം, ജിബിന്‍ തോമസ്, ആല്‍ബിന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments