പാലാ നഗരത്തിലെയും സമീപ പഞ്ചായത്തിലെയും ജനങ്ങളുടെ മുഖ്യ ആവശ്യമായ ഗ്യാസ് ശ്മശാനത്തിന് അവസാനം പച്ചക്കൊടി..കോവിഡ് സാഹചര്യത്തിൽ വിവിധ പഞ്ചായത്തിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും സംസ്കരിക്കുന്ന ത്തിനായി പാലാ പൊതു ശ്മശാനത്തിലെത്തുന്ന മൃതുദേഹങ്ങളിൽ കാര്യമായ വർദ്ധനവുള്ളതിനാലാണ്, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും, നഗര സഭഭരണ സമിതി ഈ തീരുമാനം എടുത്തതെന്നു ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര അറിയിച്ചു..ഭരണ സമിതി യോഗം ഇത് സംബന്ധിച്ച് നഗരസഭ തയ്യാറാക്കിയ 25-ലക്ഷം രൂപയുടെ പദ്ധതിക്കു ജില്ലാ ആസൂത്രണ സമിതി ഇതിനൊടകം അംഗീകാരം നൽകുകയാണ് ചെയ്തിട്ടുള്ളത്.നിലവിലുള്ള അവസ്ഥയിൽ ഒരു ദിവസം പരമാവധി 2-മൃതുദേഹങ്ങൾ മാത്രമാണ് ഇവിടെ സംസ്കരിക്കാൻ നിർവാഹമുള്ളൂ.ആയതിനാൽ മൃതുദേഹങ്ങൾപലതും മോർച്ചറിയിൽ സൂക്ഷിക്കേണ്ട സാഹചര്യം ആണ് ഇപ്പോളുള്ളത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സമീപ പഞ്ചായത്തുകളിൽ നിന്നു പോലും കൂടുതൽ മൃതുദേഹങ്ങൾ എത്തിതുടങ്ങിയോടെയാണ്,കൗൺസിൽ ഈ വിഷയം ഗൗരവമായി എടുക്കുകയും നിലവിലുള്ള ആദ്മവിദ്യാലയം ശ്മശാനം
ഗ്യാസ് ക്രിമട്ടോറിയം ആക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്നു ചെയർമാൻ അറിയിച്ചു..





0 Comments