Breaking...

9/recent/ticker-posts

Header Ads Widget

"ക്ഷീര കർഷകർക്കൊരു കൈത്താങ്ങ്" ജനസേവന കർമ്മ പരിപാടി മുളക്കുളം മണ്ഡലത്തിൽ


കടുത്തുരുത്തി: എം.എൽ.എ ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി കേരളാ കോൺഗ്രസ് മുളക്കുളം മണ്ഡലം കമ്മിറ്റിയും, യൂത്ത് ഫ്രണ്ട് (ജെ) മണ്ഡലം കമ്മറ്റിയും സംയുക്തമായി നടപ്പാക്കുന്ന ക്ഷീര കർഷകർക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.

    കുന്നപ്പള്ളി ക്ഷീര സംഘത്തിൽ നിന്ന് 400 ലിറ്റർ പാൽ ശേഖരിച്ച ശേഷം പരമാവധി വീടുകളിൽ എത്തിക്കുന്ന ജനസേവന കർമ്മ പരിപാടിയാണ് ഇതിലൂടെ നടപ്പാക്കിയിരിക്കുന്നത്. 

    കുന്നപ്പള്ളി ക്ഷീരോൽപാദക സംഘത്തിൽ ചേർന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് ഇ.സി രാമചന്ദ്രൻ നായരിൽ നിന്ന് പാൽ ഏറ്റുവാങ്ങി കൊണ്ടാണ് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

  കേരളാ കോൺഗ്രസ് മുളക്കുളം മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടുവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ നേതാക്കളായ വർഗീസ് കാളാരി, ബിജു  ചിറ്റേത്ത്, തോംസൺ പുതുക്കുളങ്ങര,  ജീൻസ് ചക്കാല, ആശിഷ് കുന്നേൽ, ബിനോയി പൂവക്കോട്ടിൽ, ജേക്കബ് ചെമ്മനം, ജോണി പാറപ്പുറം, സി.സി ജോൺ, ചാക്കോ മാത്യു, മോഹൻ ദാസ്, ജോയി മുണ്ടയ്ക്കൽ, ജയിംസ് പാറയ്ക്കൽ, ബെന്നി പാറയിൽ, ജോയി ചെറുവേലി, കുഞ്ഞുമോൻ പാറയിൽ തുടങ്ങിയവർ പങ്കെടുത്തു. 


Post a Comment

0 Comments