Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപള്ളിയിൽ സ്നേഹ ഭവനം സമർപ്പിച്ചു.


മരങ്ങാട്ടുപള്ളി: ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകി കേരളമെമ്പാടും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഡോ. എം.എസ് സുനിൽ ടീച്ചറിന്റെ 205-ാംമത്തെ "സ്നേഹ ഭവനം" മരങ്ങാട്ടുപള്ളിയിലെ ലീലയുടെ അഞ്ചംഗ കുടുംബത്തിന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ താക്കോൽ ദാനം നിർവ്വഹിച്ച് കൊണ്ട് സമർപ്പിച്ചു. 

പത്തനംതിട്ടയിൽ നിന്ന് ഡോ: എം.എസ് സുനിൽ ടീച്ചർ തുടക്കം കുറിച്ച സാമൂഹ്യ സേവന മുന്നേറ്റം മരങ്ങാട്ടുപള്ളിയിൽ എത്തിയപ്പോൾ വീടില്ലാതെ കഷ്ടപ്പെട്ട നിരവധി നിർധന കുടുംബങ്ങൾക്കാണ് ഇതിനോടകം അനുഗ്രഹമായി തീർന്നിരിക്കുന്നതെന്ന് മോൻസ് ജോസഫ് പ്രസ്താവിച്ചു. 

മരങ്ങാട്ടുപള്ളി കൊള്ളിയാംകുന്നേൽ ഫ്രാൻസിസ്, ഭാര്യ ലീലയും, മൂന്ന് മക്കളുടെയും ജീവിതത്തിലെ ഏറ്റവും അനുഗ്രഹീത നിമിഷമായിരുന്നു വീടിന്റെ പാലുകാച്ചൽ നടന്ന നിമിഷമെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചത് ഏറ്റവും ഹൃദയ സ്പർശിയായിരുന്നു. 

 പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രവാസി സഹോദരങ്ങളാണ് വീടിന്റെ നിർമ്മാണത്തിന് സഹായിച്ചതെന്ന് ഡോ. എം.എസ് സുനിൽ പറഞ്ഞു. 

മെച്ചപ്പെട്ട നിലവാരത്തിൽ മൂന്ന് മുറികളും, ഒരു ഹാളും, അടുക്കളയും, ശുചിമുറി യും, സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചതിലൂടെ കുടുംബാംഗങ്ങൾക്ക് തൃപ്തികരമായി ഇവിടെ താമസിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പ് വരുത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് അയൽ വാസികൾ ചൂണ്ടിക്കാട്ടി. 

താക്കോൽ ദാനത്തോട് അനുബന്ധിച്ച് വീടിന്റെ പൂമുഖത്ത് നടത്തിയ ഭദ്രദീപ പ്രകാശനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും, പ്രമുഖ സാമൂഹ്യ പ്രവർത്തക ഡോ. എം.എസ് സുനിൽ ടീച്ചറും ചേർന്ന് നിർവ്വഹിച്ചു. ക്യാപ്റ്റൻ ഇമ്മാനുവൽ പ്രസാദ്, കെ.പി ജയലാൽ, പൈക്കാട് ക്ഷീരസംഘം പ്രസിഡന്റ് ജെയിൻ തുണ്ടത്തിൽ, ജോണി കൂത്തോടിൽ, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. 



Post a Comment

0 Comments