Breaking...

9/recent/ticker-posts

Header Ads Widget

കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.

 


മരം മുറിക്കേസില്‍ കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.  സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാന്‍ പാടില്ല. കര്‍ഷകരുടെ അവകാശങ്ങള്‍ പൂര്‍ണമായും ഉറപ്പാക്കണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിക്കേണ്ട ആവശ്യം ഇല്ല. പാര്‍ട്ടി സ്റ്റിയറിംങ് കമ്മറ്റി  18 ന് ചേരാനാണ് നിലവില്‍ തീരുമാനം. ലോക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ അതനുസരിച്ച് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.




Post a Comment

0 Comments