Breaking...

9/recent/ticker-posts

Header Ads Widget

പ്രാധാന്യം നൽകുന്നത് പദ്ധതി നടപ്പാക്കുന്നതിനാണെന്നു മാണി സി കാപ്പൻ എം എൽ എ


കുടിവെള്ള പദ്ധതിയുടെ പേര് സംബന്ധിച്ച തർക്കത്തെക്കാൾ പ്രാധാന്യം നൽകുന്നത് പദ്ധതി നടപ്പാക്കുന്നതിനാണെന്നും മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. താനായിട്ടു ഒരു പദ്ധതിയുടെയും പേര് മാറ്റിയിട്ടില്ല. താൻ എം എൽ എ ആയതിനുശേഷം കിട്ടിയ സർക്കാർ രേഖകളിൽ കണ്ടത് രാമപുരം പദ്ധതി എന്നാണ്. അതുപ്രകാരമാണ് രാമപുരം പദ്ധതി എന്നു വിശേഷിപ്പിച്ചത്. പദ്ധതിയ്ക്ക്  ഏതു പേര് നൽകിയാലും വിരോധമില്ല. 


പാലാ മണ്ഡലത്തിലെ എല്ലാ പ്രദേശത്തും ജലം എത്തിക്കുന്നതിനാണ് പരിഗണന. പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കി ജനങ്ങൾക്കു കുടിവെള്ളം എത്തിക്കാനാണ് തൻ്റെ പരിശ്രമമെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിലെ എല്ലാ മേഖലകളിലും കുടിവെള്ളമെത്തിക്കുന്നതിന് എല്ലാവരുടെയും പിന്തുണ തേടുമെന്നും കാപ്പൻ വ്യക്തമാക്കി. വികസനത്തിൽ രാഷ്ട്രീയമില്ല. പാലായുടെ വികസനത്തിന് ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments