മാഞ്ഞൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഡിഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വ്വഹിച്ചു. കെപിസിസി നിര്‍ദ്ദേശ പ്രകാരം 1000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് വീട് നല്‍കിയത്. മാഞ്ഞൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന 3-ാമത്തെ വീടാണ് മുല്ലൂര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ക്ക് നല്‍കിയത്. 8.5 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. താക്കോല്‍ദാന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാത്യൂ അദ്ധ്യക്ഷനായിരുന്നു. ഡിസിസി സെക്രട്ടറി സുനു ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. യുപി ചാക്കപ്പന്‍,സണ്ണി മണിത്തൊട്ടില്‍, വര്‍ഗ്ഗീസ് കാറുകുളം, തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments