Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവില്‍ പച്ചക്കറി പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു

 


സിപിഐഎം കിടങ്ങൂര്‍ ലോക്കല്‍ കമ്മിറ്റിയുടെയും ഡിവൈഎഫ്‌ഐ യുടെയും നേതൃത്വത്തില്‍ ചെമ്പിളാവില്‍ പച്ചക്കറി പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാലാം ഘട്ട ഭക്ഷ്യകിറ്റ് വിതരണമാണ് നടന്നത്. എണ്ണൂറോളം പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. സിപിഐഎം അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പി എന്‍ ബിനു കിറ്റുവിതരണം ഉദ്ഘാടനം ചെയ്തു. എട്ടാം വാര്‍ഡ് മെമ്പര്‍ സുനി അശോകന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. യോഗത്തില്‍ കിടങ്ങൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എസ് ജയന്‍ അധ്യക്ഷനായിരുന്നു. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ചന്ദ്ര ജി, കെ എം ദാവീദ്, ഷെറി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments