കരൂര്‍ പഞ്ചായത്തിലെ അല്ലപ്പാറ- കോക്കപ്പള്ളി റോഡ് ടാറിംഗ് വൈകുന്നതായി പരാതി. മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് വികസന പദ്ധതിയില്‍ പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചിട്ടും ടാറിംഗ് വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. മെറ്റല്‍ ഇറക്കുക മാത്രമാണ് ചെയ്തതെന്നും കനത്ത മഴയില്‍ മെറ്റല്‍ ഒലിച്ചു പൊയതായും സാമൂഹിക പ്രവര്‍ത്തകനും അധ്യാപകനുമായ ലിജോ ആനിത്തോട്ടം പറഞ്ഞു. റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് സമര പരിപാടികള്‍ ആരംഭിക്കുമെന്നും പ്രദേശ വാസികള്‍ പറഞ്ഞു.





0 Comments