റെയില്‍പാളത്തില്‍ യുവാവിന്റെ പരാക്രമത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. കോതനല്ലൂര്‍ റെയില്‍വേക്രോസിലാണ് വെള്ളിയാഴ്ച രാവിലെ സംഭവം നടന്നത്.
മാനസികാസ്വാസ്ഥ്യമുള്ള യുവാണ് റെയില്‍വേ ക്രോസിലാണ് സംഭവം നടന്നത്. റെയില്‍വേ ക്രോസില്‍ ട്രെയിന്‍ വേഗംത കുറച്ചപ്പോള്‍ യുവാവ് ട്രെയിനിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് ഇയാള്‍ ട്രെയിനിന്റെ അടിയിലേയ്ക്ക് കയറികിടക്കുകയും ചെയ്തു. കടുത്തുരുത്തി പോലീസും റെയില്‍വേ പോലീസും സംഭവസ്ഥലത്തെ ഇയാളെ പുറത്തിറക്കി.
സമീപവാസിയായ ഇയാളുടെ ബന്ധുക്കളും ഇതിനകം സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. മാനസികരോഗത്തിന് ചികിത്സ തേടിവരുന്ന ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസുകാരാണ് ബന്ധുക്കള്‍ക്ക് സാമ്പത്തികസഹായം നല്കിയത്. അരമണിക്കൂറിന് ശേഷം ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു.





0 Comments