Breaking...

9/recent/ticker-posts

Header Ads Widget

ഒഴിവുകളിലേക്ക് അധ്യാപക നിയമനം ഉടന്‍ നടത്തണമെന്ന് കെപിഎസ് റ്റി എ


പൊതു വിദ്യാലയങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അധ്യാപക നിയമനം ഉടന്‍ നടത്തണമെന്ന് കെപിഎസ് റ്റി എ ആവശ്യപ്പെട്ടു. അധ്യാപക നിയമനം നടത്താത്തത് ഓണ്‍ലൈന്‍ പഠനത്തെയും ബാധിക്കുന്നുണ്ട്. 1700 ഓളം പ്രൈമറി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരെ നിയമിച്ചിട്ടില്ല.

 അധ്യാപക നിയമനം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് കെപിഎസ് റ്റി എ കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ഡിഡിഇ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. 

മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ സി ജോസഫ് , വര്‍ഗ്ഗീസ് ആന്റണി , കെ സി ജോണ്‍സണ്‍ , പി പ്രദീപ് , ആര്‍ രാജേഷ് , എബിസണ്‍ കെ എബ്രഹാം , വി പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments