Breaking...

9/recent/ticker-posts

Header Ads Widget

പള്‍സ് ഓക്‌സി മീറ്റര്‍ വിതരണത്തിന്റെ ഉപജില്ലാ തല ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.

 


കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പാലാ ഉപജില്ലയുടെ നേതൃത്വത്തില്‍ കോവിഡ് മുക്തനാട് കാമ്പയിന്റെ ഭാഗമായി  സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പള്‍സ് ഓക്‌സി മീറ്റര്‍ വിതരണത്തിന്റെ ഉപജില്ലാ തല ഉദ്ഘാടനം പാലാ സെന്റ് മേരീസ് സ്‌കൂളില്‍ വച്ച് മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.  കോട്ടയം റവന്യൂ ജില്ലാ പ്രസിഡണ്ട് കെ.സി. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രദീപ്കുമാര്‍ വി,വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ശ്രീ ജോയ്‌സ്  ജേക്കബ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യു കുഴിവേലില്‍, സണ്ണി മൈക്കിള്‍ , പി.റ്റി.എ പ്രസിഡണ്ട് സെബി പറമുണ്ടയില്‍  ജോയ്‌സ് ജേക്കബ്  ലോളി ജോസ് പി  തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments