Breaking...

9/recent/ticker-posts

Header Ads Widget

ഇന്ധനവില വർദ്ധനവിനെതിരെ കെ എസ് സി (എം) കിടങ്ങൂർ മണ്ഡലം കമ്മിറ്റി.

 .


 കിടങ്ങൂർ: ഇന്ധന മേഖലയിലെ വൻകിടക്കാരെ  സഹായിക്കുന്നതിനായി ,കേന്ദ്ര സർക്കാർ എടുത്തിട്ടുള്ള  തെറ്റായ നയം മൂലം അടിക്കടി വർധിച്ചുവരുന്ന പെട്രോൾ, ഡീസൽ വില വർധനവിനെതിരെ, കിടങ്ങൂർ കട്ടച്ചിറ പെട്രോൾ പമ്പിന് മുന്നിൽ,  കെ എസ് സി (എം ) കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ എസ് സി (എം ) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആദർശ് അബ്രാഹത്തിന്റെ അധ്യക്ഷതയിൽ കൂടിയ  പ്രതിഷേധ സമരം  കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം പി രാധാകൃഷ്ണ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ റ്റിനാ മാളിയേക്കൽ, കെ എസ് സി (എം) നേതാക്കളായ  മാത്യൂസ് കീക്കോലിൽ, അബിൻ പോൾ, ജോബ് മാത്യു, ജോയൽ ജയൻ,ജോമി ജെറോം,  തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments