പാലക്കാട്ടുമല - കുടക്കച്ചിറ റോഡ് ഗതാഗത യോഗ്യമല്ലാതായി. നെടുംപാറ ഭാഗം മുതല്‍ ഒന്നര കിലോമീറ്ററോളം ദൂരമാണ് യാത്ര ദുഷ്‌കരമാകുന്നത്. കരൂര്‍ മരങ്ങാട്ടുപള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് തകര്‍ന്നിട്ട് നാളേറെ ആയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മെറ്റല്‍ ഇളകിക്കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.





0 Comments