Breaking...

9/recent/ticker-posts

Header Ads Widget

ലാപ്ടോപ് വിതരണം ഉദ്ഘാടനം ചെയ്തു.




കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കെ.എസ്.എഫ്.ഇ കുറവിലങ്ങാട് ശാഖ വിദ്യാശ്രീ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ലാപ്ടോപ് വിതരണത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി നിര്‍വ്വഹിച്ചു.. നവീന കുടുംബശ്രീ അംഗം ഷീബാ ബിജു ലാപ്ടോപ് ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എന്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അല്‍ഫോന്‍സാ ജോസഫ്  ,പഞ്ചായത്തംഗങ്ങളായ ജോയ്സ് അലക്സ്, ലതികാ സാജു, രമാ രാജു, ബേബി തൊണ്ടാംകുഴി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബീനാ തമ്പി, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, അസിസ്റ്റന്‍റ് സെക്രട്ടറി കെ ആര്‍ സാവിത്രി, കുടുംബശ്രീ അക്കൌണ്ടന്‍റ് സീമാ ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments