കോതനല്ലൂര്‍ ലയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അഭയം ചാരിറ്റബിള്‍ സോസൈറ്റിക്ക് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ വിതരണം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സി. പി ജയകുമാറില്‍ നിന്നും സഹകരണ വകുപ്പ് മന്ത്രി ശ്രീ വി. എന്‍ വാസവന്‍ ഏറ്റുവാങ്ങി. കാണകാരി ഗ്രാമപഞ്ചായത്തിലെ അംഗന്‍ വാടി വിദ്യാര്‍ത്ഥികള്‍ക്കായി ബിനോയി പീറ്റര്‍ നല്‍കിയ കുടകളുടെ വിതരനോദ്ഘാടനവും നിര്‍വഹിച്ചു. പി. ഡി. ജി ജോയി തോമസ്, ക്യാബിനറ്റ് ട്രഷറര്‍ പി. സി ചാക്കോ, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ആന്റണി കുര്യാക്കോസ്, ജോയ് ഗര്‍വാസിസ്, കെ. ജെ തോമസ് , അഭയം ഏരിയ ചെയര്‍മാന്‍ പി. വി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി ഷാജി വര്‍ഗീസ്, ജോമോന്‍ കുര്യാക്കോസ്, സി. സി ജയകുമാര്‍, ജിബി നെടിയകാല. അഭയം ജില്ലാ ഗവേണിങ്ങ് ബോഡി മെമ്പര്‍ മാരായ സി. ജെ ജോസഫ്, കെ. ജി രമേശന്‍, ബേബി ജോസഫ് എന്നിവര്‍ പങ്കെടുത്തു.





0 Comments