Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി.


പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബ്, പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി. പള്‍സ് ഓക്‌സി മീറ്റര്‍, സാനിറ്റൈസറുകള്‍, അണുനാശിനികള്‍, മാസ്‌ക്കുകള്‍ എന്നിവയാണ് നല്‍കിയത്. ലയണ്‍സ് ഡിസ്ട്രിക്ട് പിആര്‍ഒ അഡ്വ. ആര്‍ മനോജ്  വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പോള്‍ കെ വര്‍ക്കി പ്രതിരോധ സാമഗ്രികള്‍ ഏറ്റുവാങ്ങി. സെക്രട്ടറി ആല്‍ബിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂര്‍, അഡ്വ. ഇമ്മാനുവല്‍ സിറിയക്, എക്‌സൈസ് ഉദ്യോഗസ്ഥരായ ഷിബു ജോസഫ്, സി. കണ്ണന്‍, പി.എ. സാജിദ്, സിനി ജോണ്‍, പാര്‍വ്വതി രാജേന്ദ്രന്‍, വിനീതാ വി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments