ലയണ്‍സ് ക്ലബ്ബ് ഓഫ് മരങ്ങാട്ടുപള്ളിയുടെ ആഭിമുഖ്യത്തില്‍ മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കി. പിപിഇ കിറ്റും മെഡിക്കല്‍ ഉപകരണങ്ങളുമാണ് നല്‍കിയത്. ലയണ്‍സ് ക്ലബ്് പ്രസിഡന്റ് സിറിയക് ജോസഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാം സാവിയോക്ക് ഉപകരണങ്ങള്‍ കൈമാറി. എം ജെ എഫ് ജോ പ്രസാദ് കുളിരാനി , റ്റി എസ് ജെയിംസ്, മാത്യു ജോസഫ്, കുര്യാച്ചന്‍ കോരംകുഴക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments