ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെന്‍ട്രലും കൊക്കോ കോള കമ്പനിയുമായി സഹകരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും ആപ്പിള്‍ ജൂസ് വിതരണം ചെയ്തു. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന ആപ്പിള്‍ ജൂസാണ് വിതരണം ചെയ്തത്. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ , ട്രാഫിക് പോലീസ് സ്റ്റേഷന്‍, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍, ഫയര്‍ഫോഴ്സ് സ്റ്റേഷന്‍, തുടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ആയിരം ലിറ്റര്‍ ജൂസ് നല്‍കി. കോട്ടയം ടൗണിലെ ട്രാഫിക് നിയന്തിക്കുന്ന എല്ലാ പോലീസ്‌കാര്‍ക്കും, പി. എച്. സി. കളുള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്തു. നിയുക്ത ലയന്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രിന്‍സ് സ്‌കറിയ, ക്ലബ് പ്രസിഡന്റ് സുനില്‍ ജോസഫ്, റീജിയണല്‍ ചെയര്‍മാന്‍ സന്തോഷ് കുമാര്‍, ഡിസ്ട്രിക്ട് പി. ആര്‍. ഓ. ജേക്കബ് പണിക്കര്‍, പി. എസ്. ആര്‍. പോജക്റ്റ് ചെയര്‍മാന്‍ എം. പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments