കോവിഡ് പ്രതിസന്ധിക്കിടയില്‍ കുരുന്നുകളുടെ ചെറു പുഞ്ചിരിക്കായി പലഹാര വണ്ടിയുമായി സി പി ഐ എം അയര്‍ക്കുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി. അയര്‍ക്കുന്നം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ കുരുന്നുകള്‍ക്കാണ് ബ്രഡും ബിസ്‌ക്കറ്റും മിഠായിയും അടക്കമുള്ള പലഹാരങ്ങള്‍ വിതരണം ചെയ്തത്. സിപിഎം നേതാക്കളായ എം ഡി സുനില്‍, ചന്ദ്രശേഖര കൈമള്‍, എ കെ അശോകന്‍, ഇ എം പ്രസന്നകുമാര്‍, ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ദേവന്‍, ഷൈജു, അനൂപ്, വിനു കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments