Breaking...

9/recent/ticker-posts

Header Ads Widget

പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതി ശരിയായില്ലെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ


യു ഡി എഫ് നേതൃത്വം മികച്ചതാണെങ്കിലും പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതി ശരിയായില്ലെന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ. തന്റെ ഇക്കാര്യത്തിലുള്ള അതൃപതി യു ഡി എഫില്‍ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ  ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതാണ്. അദ്ദേഹത്തെ മാറ്റിയ രീതിയോടാണ് വിയോജിപ്പ്. വി.ഡി.സതീശന്‍ മികച്ച പ്രതിപക്ഷ നേതാവാണെന്നതില്‍ തര്‍ക്കമില്ല. 

എന്നാല്‍ കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ചതു പോലെ പൊതു സമ്മത ധാരണയോടെ വി.ഡി.സതീശനെ നിശ്ചയിക്കുന്നതില്‍ പാളിച്ച വന്നതായും അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ പേര് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള അല്ലെങ്കില്‍ ഡമോക്രാറ്റിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ രണ്ട് പേരുകളാണ് പരിഗണിക്കുന്നത്.




Post a Comment

0 Comments