Breaking...

9/recent/ticker-posts

Header Ads Widget

CPI (M) മാന്നാർ നോർത്ത്, ടൗൺ, സൗത്ത് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.



CPI (M) മാന്നാർ നോർത്ത്, ടൗൺ, സൗത്ത് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ അഞ്ചാം ഘട്ട ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. അതിന്റെ ഭാഗമായി  കടുത്തുരുത്തി പഞ്ചായത്ത്, മാന്നാർ 1, 19 വാർഡുകളിലെ മുഴുവൻ  കുടുംബങ്ങളിലും ഉൾപ്പടെ 1000 പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.  CPI(M) കടുത്തുരുത്തി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.ബി.ശശിധരൻ, CPI(M) ലോക്കൽ കമ്മിറ്റി അംഗങ്ങളായ ലെനു മാത്യു, അനീഷ് കെ. കെ., CPI(M) മാന്നാർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി ബേബി കുറ്റിക്കാലാ,   CPI(M)പോളിടെക്‌നിക്ക് ബ്രാഞ്ച് സെക്രട്ടറി പ്രസേനൻ പി.കെ.,        CPIM പ്രവർത്തകരായ ബിന്റൊ സ്റ്റീഫൻ, സന്തോഷ് സിറിയക്ക്, അജിത് വിനോദൻ, ബിജു ചാക്കോ, സുനിൽ കൊളങ്ങോട്ടിൽ, മനോജ് എം.ആർ., ജയൻ ഇഞ്ചിക്കാലാ,ജോമി മാത്യു, ഹാഷിം യു. എസ്., ബിജു പനന്തറ, മനു  പദ്മനാഭൻ എന്നിവർ നേതൃത്വം നൽകി. കോവിഡ് രോഗബാതിരെ ആശുപത്രിയിൽ എത്തിക്കുന്നതും, അവരുടെ വീടുകളിൽ അണുനശീകരണം നടത്തുന്നതും, ലോക്ക് ഡൗൺ കാലത്ത് ചരക്ക് വണ്ടി തൊഴിലാളികൾക്കും, മറ്റ് യാത്രക്കാർക്കും, വഴിയോരങ്ങളിൽ കഴിയുന്ന ആളുകൾക്കും ഭക്ഷണവും, വെള്ളവും സൗജന്യമായി  നൽകുന്നതുൾപ്പടെ  നിരവധിയായ സന്നദ്ധ പ്രവർത്തനങ്ങളാണ് മാന്നാർ CPI(M)ന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്..




Post a Comment

0 Comments