ഭാരതത്തിന്റെ 75-മത് സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ച് മരങ്ങാട്ടുപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലും സ്വാതന്ത്ര്യം നേടിയിട്ട് 75 ാം വര്‍ഷത്തിലേക്ക് കടക്കുന്ന രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്താനാണ് ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് എം എം തോമസ് പറഞ്ഞു.
ഉപന്യാസം , പ്രസംഗം, ദേശഭക്തിഗാനം, ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. യു പി, ഹൈസ്‌കൂള്‍ , എച്ച് എസ് എസ്, കോളേജ് എന്നീ നാല് കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മരങ്ങാട്ടുപള്ളി പഞ്ചായത്ത് നിവാസികള്‍ക്കും പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. ജൂലൈ ഒന്‍പത് വരെ ബാങ്ക് ഹെഡ്ഡോഫീസിലും ബ്രാഞ്ചുകളിലും ഓണ്‍ലൈനിലും മത്സരങ്ങള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.
മത്സരങ്ങള്‍ ജൂലൈ 15 ന് ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കും. ബാങ്ക് പ്രസിഡന്റ് എം എം തോമസ്, വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഡയറക്ടര്‍മാരായ ജോസ് ജോസഫ് പൊന്നംവരിക്കയില്‍ , ഡോ. റാണി ജോസഫ്, സെക്രട്ടറി വിന്‍സ് ഫിലിപ്പ് എന്നിവര്‍ മത്സരങ്ങളെക്കുറിച്ച് വിശദീകരിച്ചു.





0 Comments