Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം


മരങ്ങാട്ടുപിള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തുതല കര്‍ഷക  സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ നിര്‍വ്വഹിച്ചു. പച്ചക്കറി തൈകള്‍ വിതരണം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. വൈസ് പ്രസിഡന്റ് ശ്രീമതി നിര്‍മല ദിവാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ ശ്രീ. ഡെന്നീസ് ജോര്‍ജ് സ്വാഗതം പറഞ്ഞു. ഉഴവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ ഹാപ്പി മാത്യു പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, കര്‍ഷക കൂട്ടായ്മ  പ്രതിനിധികള്‍,  വിവിധ കര്‍ഷക  സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുത്തു.




Post a Comment

0 Comments