പാലാ രൂപതയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു. കെയര്‍ ഹോമുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് പള്‍സ് ഓക്‌സി മീറ്റര്‍, ഇന്‍ഹേലര്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയടങ്ങിയ കിറ്റുകള്‍ നല്‍കിയത്. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കെയര്‍ ഹോം രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് നെല്ലിക്കച്ചെരുവില്‍പുരയിടത്തിന് കിറ്റ് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ഫാ. കുര്യന്‍ മറ്റം,ഫാ.തോമസ് കിഴക്കേല്‍ , ഫാ.തോമസ് സിറിള്‍ തയ്യില്‍, ഫാ.ജോണ്‍ ഇടേട്ട് , ബ്രദര്‍ ജിബിന്‍ തോമസ്, ഡാന്റീസ് കൂനാനിക്കല്‍, പി.വി.ജോര്‍ജ് , സിബി കണിയാംപടി, ബ്രദര്‍ സേവ്യര്‍ മുക്കുടിക്കാട്ടില്‍, അഡ്വ സാംസണ്ണി, കെവിന്‍ മൂങ്ങാമാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments