Breaking...

9/recent/ticker-posts

Header Ads Widget

മധുരവേലി പള്ളിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എ സന്ദര്‍ശനം നടത്തി


മധുരവേലി ഇന്‍ഫെന്റ്  ജീസസ്സ് ദേവാലയത്തിന്റെ മുന്‍വശത്തുള്ള കുരിശടി തകര്‍ക്കുകയും, അതിക്രമങ്ങള്‍ കാണിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരുടെ നടപടിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തിയ മധുരവേലി പള്ളിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.  

സംഭവത്തിന് ഉത്തരവാദികളായ കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസ് അധികൃതര്‍ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച കേസ് അന്വേഷണം ഊര്‍ജ്ജിതമായി നടത്തുന്നതിനും പ്രതികളെ നിയമ നടപടിക്ക് മുന്‍പില്‍  കൊണ്ട് വരുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് ചീഫിനോടും, മറ്റ് പോലിസ് ഓഫീസേഴ്‌സിനോടും മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.




Post a Comment

0 Comments