പെട്രോള്‍ വില നൂറ് കടന്നതിന് എതിരെ നൂറ് മിനിട്ട് നില്‍പ്പുസമരവുമായി എന്‍സിപി. കോവിഡ് മഹാമാരി കാരണം ജനം നട്ടം തിരിയുന്ന സമയത്ത് പെട്രോള്‍ വില നൂറ് കടന്നതിനെതിരെ നൂറ് മിനിട്ട് നില്‍പ്പുസമരം എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടത്തി. ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ടാണ് പെട്രോള്‍ വില നൂറ് കടന്നപ്പോള്‍ നൂറ് മിനിട്ട് നില്‍പ്പുസമരം നടത്തിക്കൊണ്ട് പ്രതീകാത്മകമായി പ്രതിഷേധം നടന്നത്.. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബേബി ഊരകത്ത് അധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി മൈലാടൂര്‍ ഉദ്ഘാടനം ചെയ്തു. ഷാജി ചെമ്പുളായില്‍, രതീഷ് വള്ളിക്കാട്ടില്‍, ഐഷ ജഗദീഷ്, ഫ്രാന്‍സിസ് ഊരകത്ത് എന്നിവര്‍ പ്രസംഗിച്ചു.





0 Comments