ഇന്ധന വില വര്‍ധന പിന്‍വലിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍സിപി സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി. ഇതിന്റെ ഭാഗമായി പാലായിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പില്‍ എന്‍സിപി പാലാ ബ്ലോക്ക് കമ്മിറ്റി പ്രധിഷേധസമരം നടത്തി. പാലാ ടൗണിലെ പെട്രോള്‍ പമ്പിന്റെ മുന്‍പില്‍ നടന്ന പ്രതിഷേധസമരം എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി മൈലാടൂര്‍ ഉദ്ഘാടനം ചെയ്തു പാലാ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബേബി ഊരകത്ത് അധ്യക്ഷത വഹിച്ചു. കര്‍ഷകക്ഷേമ ബോര്‍ഡ് മെമ്പര്‍ ജോസ് കുറ്റിയാനിമാറ്റം, ജോര്‍ജ് രാമച്ചനാട്ട്, ജോസ് കുന്നുംപുറത്ത്, ബാബു മേവിട,ജോര്‍ജ് തെങ്ങനാല്‍, രഞ്ജിത്.കെ.നായര്‍, ജോമി ഇല്ലിമൂട്ടില്‍, അനീഷ്. ബി. നായര്‍, രതീഷ് വള്ളിക്കാട്ടില്‍, ജോസ് കടലങ്കാട്ട്, ജോസ് അന്തിനാട്ട്, അനൂപ് പുന്നക്കല്‍ ഫ്രാന്‍സിസ് ഊരകത്ത് എന്നിവര്‍ പ്രസംഗിച്ചു.





0 Comments