പൂഴിക്കോല്‍ പബ്ലിക് ലൈബ്രറി നവീകരിച്ച് തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പൂഴിക്കോല്‍ വാര്‍ഡ് കമ്മിറ്റി തോമസ് ചാഴിക്കാടന്‍ എംപി ക്ക് നിവേദനം നല്‍കി. ആപ്പാഞ്ചിറ പോളിടെക്‌നിക് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സിപിഐഎം മാന്നാര്‍ നോര്‍ത്ത്, സൗത്ത്, ടൗണ്‍ കമ്മിറ്റികളും നിവേദനം നല്‍കി. സിപിഐ എം കടുത്തുരുത്തി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ലെനു മാത്യു , അനീഷ് കെ കെ , ഡിവൈഎഫ് ഐ പ്രവര്‍ത്തകരായ മനു പദ്മനാഭന്‍ അജിത് വിനോദന്‍ എന്നിവര്‍ ചേര്‍ന്നാണ് തോമസ് ചാഴിക്കാടന്‍ എംപിക്ക് നിവേദനം നല്‍കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്. ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു.





0 Comments