റോഡില്‍ വീണുകിടന്ന പണമടങ്ങിയ പഴ്‌സ് തിരികെ നല്കാന്‍ സഹായിച്ച് പാലാ നഗരസഭാ ജീവനക്കാര്‍ മാതൃകയായി. പാലാ പുത്തന്‍പള്ളിക്കുന്ന് ബൈപ്പാസ് റോഡില്‍ നിന്നും നഗരസഭാ ജീവനക്കാരായ കെ.കെ സുരേഷ്, സിബി പുളിക്കല്‍ എന്നിവര്‍ക്കാണ് ലഭിച്ചത്. ബാഗ് പോലീസ് സ്‌റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. 13000 രൂപയും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവയും ബാഗിലുണ്ടായിരുന്നു. അരുണാപുരം കൊമ്പനാല്‍ രവീന്ദ്രന്റെ ബാഗാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് രവീന്ദ്രന്‍ പോലീസ് സ്‌റ്റേഷനിലെത്തി ബാഗ് ഏറ്റുവാങ്ങി.




0 Comments