Breaking...

9/recent/ticker-posts

Header Ads Widget

പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു


 പാലാ തൊടുപുഴ റൂട്ടില്‍ പയപ്പാറില്‍ ഇന്നു പുലര്‍ച്ചെ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.  പാലാ  തൊടുപുഴ റൂട്ടില്‍ പയപ്പാര്‍ ജഗ്ഷനിലായിരുന്നു അപകടം. തലയോലപറമ്പ് സ്വദേശി ഷൈന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹായിക്ക് പരിക്കേറ്റു. പുലര്‍ച്ചെ 4.30 ഓടെ ആയിരുന്നു സംഭവം. ഇറക്കമിറങ്ങി വന്ന വാഹനം നിയന്ത്രണം വിട്ട്  വളവില്‍  മറിയുകയായിരുന്നു. മൈസൂരു നിന്നും കാഞ്ഞിരപ്പള്ളിക്ക് പച്ചക്കറി കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ആഴ്ചകള്‍ക്ക് മുന്‍പും ഇതേ സ്ഥലത്ത് ലോറി തലകീഴായി മറിഞ്ഞ് അപകടമുണ്ടായിരുന്നു. സ്ഥിരം അപകടമേഖലയായ ഇവിടെ വേഗതാ നിയന്ത്രണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.




Post a Comment

0 Comments