വനം കൊള്ള അവസാനിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാന്‍ നടപടിയുണ്ടാവണമെന്ന് പിസി ജോര്‍ജ്ജ്. മുട്ടില്‍ മരം മുറി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. വനം നശീകരണത്തിനും മരം മുറക്കലിനുമെതിരെ പരിസ്ഥിതി സംരക്ഷണ ദൗത്യസേന നടത്തിയ പ്രതിഷേധ സമരം പാറമ്പുഴ ഫോറസ്റ്റ് ഡിപ്പോയ്ക്ക് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിസി ജോര്‍ജ്ജ്. ദൗത്യസേന ജില്ലാ പ്രസിഡന്റ് പികെ രതീഷ്‌കുമാര്‍ അദ്ധ്യക്ഷനായിരുന്നു. വിജീഷ് നെടുമ്പക്കാട്, മന്മഥന്‍ വയലാര്‍, ഷാജി മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments