മാവേലിക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഒ.പി ബഹിഷ്‌കരിച്ച് സമരം നടത്തി. പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി തോമസ് ആവശ്യപ്പെട്ടു. മര്‍ദ്ദനമേറ്റ ഡോക്ടര്‍ സര്‍വീസില്‍ നിന്നും രാജിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് ഡോക്ടര്‍മാരുടെ നിസ്വാര്‍ത്ഥ സേവനത്തെ കുറിച്ച് പ്രകീര്‍ത്തിക്കുന്നവര്‍, അവരുടെ പ്രതിഷേധം കാണാതെ പോകരുതെന്നും അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പിസി തോമസ് ആവശ്യപ്പെട്ടു.





0 Comments