മണിമല വെള്ളാവൂരില്‍ എസ് ഐ യ്ക്ക് വെട്ടേറ്റു. മണിമലസ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ടി ജി വിദ്യാദരനാണ് വെട്ടേറ്റത്. വെള്ളാവൂര്‍ നിരവത്ത് പടിയിലുള്ള ചവിട്ടടിപ്പാറയിലാണ് സംഭവം. വധശ്രമക്കേസിലെ പ്രതിയായ തകിടിപ്പുറത്ത് അജിനെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോള്‍ പ്രതിയുടെ പിതാവ് പ്രസാദ് പിന്നാലെയെത്തി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗ്രേഡ് എസ് ഐ വിദ്യാധരന്റെ തലയോട്ടിയ്ക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പ്രതികളെ ഇരുവരെയും മണിമല പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാമുകിയുടെ വീട്ടില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പോലിസില്‍ സാക്ഷി പറഞ്ഞയാളെ വെട്ടിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ കഴിഞ്ഞ കുറെ നാളുകളായി അജിനെ പോലീസ് തെരഞ്ഞുവരികയായിരുന്നു. ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെയോടെ പോലിസ് സംഘം വീട്ടിലെത്തിയത്.





0 Comments