Breaking...

9/recent/ticker-posts

Header Ads Widget

പാലാ ആയുര്‍വേദ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് വാര്‍ഡ്


കോവിഡ് രോഗത്തില്‍ നിന്നും വിമുക്തി നേടിയവരുടെ ആരോഗ്യ സംരക്ഷണത്തിനായി പാലാ ആയുര്‍വേദ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് വാര്‍ഡ് തുറന്നു. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് കോവിഡ് മുക്തര്‍ക്ക് ഓണ്‍ലൈന്‍ യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ ഷാജു തുരുത്തന്‍, ബിന്ദു മനു, സിഎംഒ ഡോ ശ്രീലത, ഡോ ബിനോജ് കെ ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. 




Post a Comment

0 Comments