Breaking...

9/recent/ticker-posts

Header Ads Widget

വിവിധയിനം തെങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു

 


പാലാ രൂപതയുടെ കര്‍ഷക ദശകാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി വിവിധയിനം തെങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു. കേരശ്രീ തെങ്ങിന്‍ തൈകളുടെ രൂപതാതല വിതരണോദ്ഘാടനം മാണി. സി. കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അഗ്രിമ കാര്‍ഷിക നഴ്‌സറിയില്‍ നടന്ന ചടങ്ങില്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ല്യു.എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , ഫാ. കുര്യാക്കോസ് പാത്തിക്കല്‍പുത്തന്‍പുര, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, പി.വി.ജോര്‍ജ് പുരയിടം, ജോയി വട്ടക്കുന്നേല്‍, ജോസ് നെല്ലിയാനി, സാജു വടക്കേല്‍, മേര്‍ളി ജയിംസ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.




Post a Comment

0 Comments