Breaking...

9/recent/ticker-posts

Header Ads Widget

യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ഫ്രണ്ട് മാഞ്ഞൂര്‍ മണ്ഡലം കമ്മറ്റി സംയുക്ത ആഭിമുഖ്യത്തില്‍ യുവജന ധര്‍ണ നടത്തി


 ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ നിരന്തരമായി വാഹനാപകടങ്ങള്‍ സംഭവിക്കുന്ന കുറുപ്പന്തറ പുളിന്തറ വളവ് നികര്‍ത്താന്‍ റവന്യൂ - പൊതുമരാമത്ത് വകുപ്പ് തലത്തില്‍ ആവശ്യമായ നടപടി പൂര്‍ത്തീകരിക്കാതെ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ഫ്രണ്ട് മാഞ്ഞൂര്‍ മണ്ഡലം കമ്മറ്റി സംയുക്ത ആഭിമുഖ്യത്തില്‍ യുവജന ധര്‍ണ നടത്തി. യൂത്ത് കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം പ്രസിഡന്റ് ജിസ്സ് കൊല്ലംപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സമരം ഡിസിസി സെക്രട്ടറി സുനു ജോര്‍ജ് ഉത്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കില്‍, യുഡിഎഫ് നേതാക്കളായ ലൂക്കോസ് മാക്കിയില്‍, മാഞ്ഞൂര്‍ മോഹന്‍ കുമാര്‍, ജോണ്‍ നീലം പറമ്പില്‍, സി.എം ജോര്‍ജ്, ടോമി കാറുകുളം, മത്തായി ചാക്കോ ,യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന്‍ വട്ടക്കാലായില്‍ വിവിധ ജന നേതാക്കളായ എഡ്വിന്‍ അപ്പോഴിപ്പറമ്പില്‍, സിജോ തറപ്പ് തൊട്ടി, ടിജോ കാരിക്കനാല്‍, ജോസ്‌മോന്‍ മാളിയേക്കല്‍, അരുണ്‍ മാത്യു, ടുഫിന്‍ തോമസ്, തോംസണ്‍ പുതുക്കുളങ്ങര ആശിഷ് കുന്നേല്‍, ആല്‍ബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.



 പുളിന്തറ വളവിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ചിരിക്കുന്ന വികസന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി സെക്രട്ടറി സുനു ജോര്‍ജ് ആവശ്യപ്പെട്ടു. നിരന്തരമായ അപകടങ്ങള്‍ പുളിന്തറ വളവില്‍ സംഭവിച്ചിട്ടും സര്‍ക്കാര്‍ കണ്ണ് തുറക്കാത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി സെക്രട്ടറി സുനു ജോര്‍ജ്ജ് കുറ്റപ്പെടുത്തി.


Post a Comment

0 Comments