ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ പുളിന്തറ വളവില്‍ അപകടങ്ങളൊഴിവാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങളേര്‍പ്പെടുത്തുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. വളവ് നിവര്‍ത്തുന്നതിനായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ- പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.





0 Comments