വെള്ളിയേപ്പള്ളി സെവന്‍സ് ക്ലബ്ബിന്റെ സാമൂഹിക സേവന പദ്ധതികള്‍ പാലാ എം.എല്‍.എ. മാണി സി. കാപ്പന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം മരുന്നുകള്‍ കഴിക്കുന്ന നിര്‍ധനരായ ഇരുനൂറോളം രോഗികള്‍ക്ക് ഒരു മാസത്തെ മരുന്ന് എത്തിച്ചുകൊടുത്തും എഴുനൂറോളം കുട്ടികള്‍ക്ക് നോട്ട് ബുക്കുകള്‍ കൊടുത്തും സെവന്‍സ് ക്ലബ് നടത്തുന്ന പദ്ധതികള്‍ മാതൃകാപരമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു.
പാവപ്പെട്ടവര്‍ക്കുള്ള ഭവനസഹായ പദ്ധതിയും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയും ക്ലബ്ബ് നടത്തുന്നുണ്ട്. ഈ വര്‍ഷത്തെ സൗജന്യ നോട്ട്ബുക്ക് വിതരണത്തിന്റെ ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും മാണി സി. കാപ്പന്‍ എം.എല്‍.എ. നിര്‍വഹിച്ചു. മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ളാലം ബ്ലോക്ക് പ്രസിഡന്റ് റൂബി ജോസ് ഓമലത്ത് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് അനൂപ് ചെമ്പകത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ജോസഫ് തെക്കെവേലിക്കകത്ത്, തോമസ് ആന്റണി കപ്പലുമാക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments