പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്ക് മുന്നില്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കോവിഡ് 19 എന്ന മഹാമാരിയെ തുടര്‍ന്ന് കേരളത്തിലെ ചെറുകിട വ്യാപാര സമൂഹം ഒന്നടങ്കം വ്യാപാര ശാലകള്‍ അടച്ച് വീടുകളില്‍ കഴിയുമ്പോള്‍ അവശ്യ സാധന വിതരണ ഉത്തരവിന്റെ മറവില്‍ അനധികൃത വ്യാപാരം നടത്തി കോടികള്‍ കൊയ്യുന്ന ഓണ്‍ലൈന്‍ കുത്തക വ്യാപാര ഭീമന്മാര്‍ക്കെതിരെയായിരുന്നു സമരം. കേരളത്തിലെ മൊബൈല്‍ വ്യാപാര സംഘടനയായ മൊബൈല്‍ ആന്‍ഡ് റീചാര്‍ജിങ് റീടൈലേഴ്‌സ് അസോസിയേഷനും കേരളത്തിലെ ഫുട് വെയര്‍ വ്യാപാര സംഘടനയായ കേരള റീട്ടയില്‍ ഫുട്ട്വെയര്‍ അസോസിയേഷനും, കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മന്റ്‌സ് അസോസിയേഷനും കേരള വാച്ച് ഡീലേഴ്‌സ് അസോസിയേഷനും ഉള്‍പ്പെടുന്ന സംയുക്തസമരസമിതിയാണ് ഓണ്‍ലൈന്‍ വ്യാപാര വിതരണ കേന്ദ്രങ്ങളായ ഫ്‌ലിപ്കാര്‍ട്ട് ആമസോണ്‍ എന്നിവയുടെ വിവിധകേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. പ്രതിഷേധ ധര്‍ണ്ണ മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് റീടൈലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രസിഡണ്ട് കോട്ടയം ബിജു ഉദ്ഘാടനം ചെയ്തു. കേരള റീട്ടെയില്‍ ഫുട് വെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും കോട്ടയം ജില്ലാ പ്രസിഡണ്ടുമായ ബിജു ഐശ്വര്യ മുഖ്യപ്രഭാഷണം നടത്തി. വാച്ച് ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഷാജി ഫ്രാന്‍സിസ്, ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments