പാലാ: നാലര പതിറ്റാണ്ടുകാലം പൊതുപ്രവർത്തന രംഗത്ത് മറക്കാനാകാത്ത വ്യക്തിമുന്ദ്ര പതിപ്പിച്ചയാളായിരുന്നു അഡ്വ. ടി വി അബ്രാഹമെന്ന് തോമസ് ചാഴികാടൻ എം പി. മികച്ച സഹകാരി, പ്രാസംഗികൻ, സംഘാടകൻ, കർഷകൻ, എന്നിങ്ങനെ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും എം പി അഭിപ്രായപ്പെട്ടു.
കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച യശ:ശരീരനായ അഡ്വ. റ്റി.വി. എബ്രഹാമിന്‍റെ 8-ാം ചരമവാര്‍ഷിക ദിനാചാരണത്തിൻ്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. റ്റി.വി. എബ്രഹാം ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്.
കൊഴുവനാൽ ഗേള്‍സ് ടൗണിൽ വച്ച് നടന്ന പരിപാടിയിൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ പ്രഫസർ കൊച്ചുത്രേസ്യാ അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അഡ്വ.ഫ്രാൻസിസ് തോമസ്, ഗേൾസ്ടൗൺ മദർ സുപ്പീരിയർ സിസ്റ്റർ ലിസറ്റ് എസ് എം എസ്, ഫൗണ്ടേഷൻ സെക്രട്ടറി ഷിബു തെക്കേമറ്റം, നോബി അബ്രാഹം എന്നിവർ പ്രസംഗിച്ചു.
ജീവകാരുണ്യ ഫണ്ട് വിതരണവും പഠനോപകരണ വിതരണവും തോമസ് ചാഴികാടൻ എം പി നിർവ്വഹിച്ചു.





0 Comments