യുഡിഎഫ് കിടങ്ങൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനം കൊള്ളക്കെതിരെ പ്രതിഷേധ സമരം നടത്തി. കിടങ്ങൂര്‍ വില്ലേജ് ഒഫീസിന് മുന്നില്‍ നടന്ന ധര്‍ണ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വനം കൊള്ള നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡോ. മേഴ്‌സി ജോണ്‍ ആവശ്യപ്പെട്ടു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ബിനോയ് ആനിവേലിക്കുന്നേല്‍ അധ്യക്ഷനായിരുന്നു. തോമസ് മാളിയേക്കല്‍, രാജു തിരുമംഗലം, സതീഷ് ശ്രീനിലയം, ദീപു തേക്കുംകാട്ടില്‍, ജോബി ചിറത്തറ, ബേബി മുളവേലിപ്പുറം, സിബി പതിയില്‍ കുഞ്ഞുമോള്‍ റ്റോമി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments