ലഹരിയെ തുടച്ച് നീക്കി നാടിനെ സംരക്ഷിക്കാന്‍ ദൃശ്യാവിഷ്‌ക്കാരം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ ബോധവല്‍ക്കരണം അനിവാര്യമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍. കോട്ടയം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തില്‍ സംസാരി ക്കുകയായിരുന്നു മന്ത്രി. ജീവന്‍ രക്ഷിക്കുക മാത്രമല്ല ആതുരസേവനം സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങളും കൂടി ഉറപ്പ് വരുത്തണമെന്ന് മന്ത്രി സൂചിപ്പിച്ചു.
സൈക്യാട്രി വിഭാഗം സെമിനാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.കെ പി ജയകുമാര്‍ അധ്യക്ഷനായി. യോഗത്തില്‍ മെഡിക്കല്‍ കോളേജിന് രണ്ട് വെന്റിമേറ്ററുകള്‍ മന്ത്രി കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ.ടി കെ ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.വി എല്‍ ജയപ്രകാശ്, ഡോ.ആര്‍ സജിത്ത് കുമാര്‍, സൈക്യാട്രി വിഭാഗം മേധാവി പ്രൊഫ.ഡോ.വര്‍ഗീസ് ആശുപത്രി ആര്‍എംഒ ആര്‍ പി രഞ്ജിന്‍ എന്നിവര്‍ സംബന്ധിച്ചു.





0 Comments