മുളക്കുളം ഗ്രാമപഞ്ചായത്തിലെ പൂഴിക്കോല്‍ പതിനൊന്നാം വാര്‍ഡ് കേരളാ കോണ്‍ഗ്രസ് (എം) കമ്മറ്റിയുടെ നേതൃത്വത്തില്‍ 450ഓളം കുടുംബങ്ങള്‍ക്കുള്ള പച്ചക്കറി കിറ്റുകളുടെ വിതരണം നടത്തി. തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. അപ്പാഞ്ചിറ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് പ്രസിഡന്റ് തങ്കച്ചന്‍ പാറയില്‍ അധ്യക്ഷതവഹിച്ചു. കെടിയുസിഎം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാല, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്ത്, മാന്നാര്‍ കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം ഐ ശശിധരന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി എ ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് സേവ്യര്‍ കൊല്ലപ്പള്ളി , സാജന്‍ പുതുകുളങ്ങര, സാബു കുന്നേല്‍, എല്‍ഡിഎഫ് നേതാക്കളായ കെ.വിനോദ്കുമാര്‍, ചാക്കോ തോപ്പില്‍, ഷാജി വട്ടത്തൊട്ടില്‍, നെല്‍സണ്‍ സണ്ണി, ജോമോന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments