ഏറ്റുമാനൂര്‍ നഗരസഭയിലെ 34-ാം വാര്‍ഡില്‍ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭാംഗം ഉഷ സുരേഷ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. ബി ജെ പി ദേശീയ സമിതിയംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ സന്ദേശം നല്‍കി. ജി നടരാജന്‍, രാജി മുരളീമേനോന്‍, എം സി മുരുകന്‍, സുരേഷ് അറയ്ക്കല്‍, അര്‍ജ്ജുന്‍ എസ്, സിന്ധു സാജന്‍, ഷെറിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആര്‍ ആര്‍ ടി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 10 സ്‌ക്വാഡുകളാണ് വാര്‍ഡിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്‍കിയത്.
0 Comments