ഗ്രാമപഞ്ചായത്തുകളിലൂടെ നടപ്പിലാക്കി വരുന്ന ജല ജീവന്‍ മിഷന്‍ പദ്ധതി 2024 ഓടെ നഗരസഭകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യന്‍. കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലും പഞ്ചായത്തു ഭരണ സമിതികളുടെ നേതൃത്വത്തില്‍ വാട്ടര്‍ അഥോറിറ്റി, ജലനിധി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജനകീയ പദ്ധതികളായി ജല ജീവന്‍ മിഷന്‍ സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും കുടിവെളള ലഭ്യത ഉറപ്പാക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജല ജീവന്‍ മിഷന്‍ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച നിവേദനം ജലവിഭവമന്ത്രി റോഷി അഗസ്റ്റ്യന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ജെ.ജെ.എം. കണ്‍വീനര്‍ ഡാന്റീസ് കൂനാനിക്കല്‍ സമര്‍പ്പിച്ചു. കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കെ. ജെ.ഫിലിപ്പ് കുഴികുളം, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, മുന്‍ പി.എസ്.സി. മെമ്പര്‍ പ്രൊഫ. ലോപ്പസ് മാത്യു, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, സി.പി.ഐ (എം) ജില്ലാ കമ്മറ്റിയംഗം ലാലിച്ചന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments